വേഗ-2 ബോട്ട്

10/03/2020 - ആം തീയതി ഉദ്ഘാടനം നിര്‍വ്വഹിച്ചിട്ടുളളതാണ്. കൊവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ സര്‍വ്വീസ് നിര്‍ത്തി വയ്ക്കുകയും, പിന്നീട് കൂടുതല്‍ സര്‍വ്വീസുകള് നടത്തുന്നതിന്റെ ഭാഗമായി 24/12/2020 മുതല്‍ വേഗ-2 ആലപ്പുഴ സ്റ്റേഷനില്‍ നിന്നും കൊവിഡ് മാനദണ്ടങ്ങള്‍ പാലിച്ചുകൊണ്ട് സര്‍വ്വീസ് ആരംഭിക്കുകയാണ്. ആലപ്പുഴ സ്റ്റേഷനില്‍ നിന്നും രാവിലെ 11 മണിയ്ക്ക് സര്‍വ്വീസ് ആരംഭിച്ച് , പുന്നമട - വേമ്പനാട് കായല്‍ ‍- മുഹമ്മ - പാതിരാമണല്‍ - കുമരകം - ആര്‍ ബ്ലോക്ക് - മാര്‍ത്താണ്ഡം - ചിത്തിര - സി ബ്ലോക്ക് - കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയില്‍ എത്തിച്ചേരുന്നു. വേഗ-2 ബോട്ടിന്റെ ഇരിപ്പടങ്ങള്‍ ക്രമീകരിച്ചിട്ടുളളത് 40 എണ്ണം എ.സി.യിലും, 80 സീറ്റ് നോണ്‍ എ.സി.യിലും ആണ്. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുളള യാത്രാനുഭവമാണ് ലഭിക്കുന്നത്. കൂടാതെ പാതിരാമണലില്‍ 15 മിനിട്ട് വിശ്രമവും, കുടുംബശ്രീ മുഖേന ഭക്ഷണശാലയും ബോട്ടില്‍ ലഭ്യമാണ്. വേഗ 2 ബോട്ടുകളുടെ ബുക്കിങ്ങിനായി 9400050325, 9400050326 നമ്പറുകളിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.

ടിക്കറ്റ് നിരക്ക

  • എ.സി. -600/-രൂപ (One Side-300/-രൂപ)
  • നോണ്‍ എ.സി. -400/-രൂപ (One Side-200/-രൂപ)
വേഗ-2 ബോട്ട്
വേഗ-2 ബോട്ട്
വേഗ-2 ബോട്ട്
വേഗ-2 ബോട്ട്

ഈ വെബ്സൈറ്റിലെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും: സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള സർക്കാർ.


ഈ വെബ്സിറ്റിലെ ഏതൊരു ഉള്ളടക്കത്തിൻറെ അന്വഷണത്തിനും വകുപ്പുമായി ബന്ധപ്പെടുക.


താളുകൾ രൂപകൽപന ചെയ്തതും വികസിപ്പിച്ചതും: രാഷ്ട്രിയ സൂചന വിജ്ഞാന കേന്ദ്രം [രാ സൂ വി കേ]


ഈ താൾ സന്ദർശിച്ചവരുടെ ആകെ എണ്ണം: 1529. ഈ വെബ്സൈറ്റ് സന്ദർശിച്ചവരുടെ ആകെ എണ്ണം: 2745804.


Language/Font problem?