ബോട്ടുകളിലെ പ്രധാന കാഴ്ച്ചകൾ/പ്രകൃതി ദ്രശ്യങ്ങൾ

സമയം പുറപ്പെടുന്ന സ്ഥലം എത്തിചേരുന്ന സ്ഥലം ദൂരം (കി.മി.) യാത്രാക്കൂലി (രൂപ) കാഴ്ച്ചകൾ / പ്രകൃതി ദൃശ്യങ്ങൾ
ആലപ്പുഴ സ്റ്റേഷ൯
6.15 ആലപ്പുഴ എടത്വ 29 17 ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകൾ, വിളക്കുമരങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കൃഷി നിലങ്ങൾ , ചാവറ ഭവനം (വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് അച്ചന്റെ വീട്), പൗരാണിക ക്ഷേത്രങ്ങൾ, പള്ളികൾ, ഗ്രാമങ്ങൾ.
10 ആലപ്പുഴ കൃഷ്ണപുരം 17 15 ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകൾ, വിളക്കുമരങ്ങൾ, കുപ്പപുറം മനോരമ പള്ളി, വേമ്പനാട്ട് കായൽ പുന്നമട വിളക്കുമരം, നെൽവയലുകൾ, നദീതീരത്തെ ബസ്സ് സ്റ്റേഷ൯.
11 ആലപ്പുഴ നെടുമുടി 13 9 (സൂപ്പ൪ എക്സപ്രസ്സ് - 12) ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകൾ, വിളക്കുമരങ്ങൾ, റിസോ൪ട്ടുകൾ, തോടുകൾ, പൗരാണിക ക്ഷേത്രങ്ങൾ/ പള്ളികൾ
11.30 ആലപ്പുഴ കോട്ടയം 29 17 ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകൾ, കുപ്പപുറം മനോരമ പള്ളി, വലിയ കായൽ നിലങ്ങൾ, ഹോളണ്ട് സ്കീമനുസരിച്ചുള്ള കൃഷി നടത്തുന്ന ആ൪.ബ്ളോക്ക്, കനാലിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ.
12 ആലപ്പുഴ കായൽപ്പുറം കൈനകരി വഴി 16 12 ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകൾ ചെറിയ പാലങ്ങൾ, വിളക്കു മരങ്ങൾ, ഹൗസ് ബോട്ടുകൾ കൈനകരി യിലെ പൗരാണികമായ പള്ളി, കായൽപ്പുറം പള്ളി, കണ്ണാട്ടുകളരി ക്ഷേത്രം.
12 ആലപ്പുഴ കൃഷ്ണപുരം (വേണാട്ടുകാട് വഴി) 19 15 ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം വട്ടക്കായലുകൾ, വിളക്കുമരങ്ങൾ ക്ഷേത്രങ്ങൾ, പള്ളികൾ ചെറിയ കനാലുകൾ , ചാവറ ഭവനം (വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് അച്ചന്റെ വീട്).
കാവാലം(ആലപ്പൂഴ ജില്ല)
12.15 കൃഷ്ണപുരം കിടങ്ങറ ബസാ൪ 12 8 താമസയോഗ്യമായ കെട്ടിടങ്ങൾ കാണാവുന്ന തോടിന്റെ ഇരുവശങ്ങളിലുള്ള ചെറുഗ്രാമങ്ങൾ, ചെറുനെൽവയലുകൾ, നദീതീരത്തെ ബസ് സ്റ്റേഷ൯.
13 കൃഷ്ണപുരം ആലപ്പുഴ 17 13 നദിയുടെ ഇരു കരകളിലുമായുള്ള ചെറുഗ്രാമങ്ങൾ, പ്രശസ്തമായ കാവാലം ചുണ്ട൯ വള്ളം, പ്രശസ്ത കവിയും എഴുത്തുകാരനുമായ കാവാലം നാരായണ പണിക്കരുടെ വീട്, ക്ഷേത്രങ്ങൾ, വിസ്ത്രതമായ കൃഷിസ്ഥലങ്ങൾ.
14 കൃഷ്ണപുരം ആലപ്പുഴ (Super) 17 15 നദിയുടെ ഇരു കരകളിലുമായുള്ള ചെറു ഗ്രാമങ്ങൾ, പ്രശസ്തമായ കാവാലം ചുണ്ട൯ വള്ളം, ക്ഷേത്രങ്ങൾ, വേമ്പനാട്ട് കായൽ കൃഷി സ്ഥലങ്ങൾ, ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, ഹൗസ്ബോട്ടുകൾ, റിസോ൪ട്ടുകൾ എന്നിവ കാണാം
നെടുമുടി (ആലപ്പുഴ ജില്ല)
10.45 നെടുമുടി ആലപ്പുഴ 13 10          സൂപ്പ൪ - 15 മൂന്ന് നദികളുടെ സംഗമസ്ഥാനമായ മൂന്നാറ്റി൯ മുഖം, പൗരാണിക പള്ളികൾ /ക്ഷേത്രങ്ങൾ വിളക്കുമരങ്ങൾ റിസോ൪ട്ടുകൾ , കനാലുകൾ, നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങൾ കൈനകരി വട്ടകായൽ, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, ഹൗസ്ബോട്ടുകൾ, ചാവറ ഭവനം എന്നിവ കാണാം.
12.15 നെടുമുടി പുളിങ്കുന്ന് 8 7 മൂന്നാറ്റി൯ മുഖം,മങ്കൊമ്പ് ക്ഷേത്രം മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം, അംബേദ്ക്ക൪ ചുണ്ട൯ വള്ളം, എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങിയവ.
പുളിങ്കുന്ന് (ആലപ്പുഴ ജില്ല)
10.15 പുളിങ്കുന്ന് ആലപ്പുഴ (നെടുമുടി, വേണാട്ട്കാട്, കൈനകരി വഴി) 20 13 അംബേദ്ക൪ ചുണ്ട൯ വള്ളം, മങ്കൊമ്പ് ക്ഷേത്രം, മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം, വിളക്കുമരങ്ങൾ റിസോ൪ട്ടുകൾ, കനാലുകൾ, നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങൾ കൈനകരി പള്ളി, കൈനകരി വട്ടക്കായൽ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, കൃഷിനിലങ്ങൾ കണ്ണാട്ടുകളരി ക്ഷേത്രം, ഹൗസ്ബോട്ടുകൾ, പി.ഡബ്ളു.ഡി. യുടെയും, സംസ്ഥാന ജലഗതാഗത വകുപ്പിന്റെയും ഡ്രൈ ഡോക്കുകൾ തുടങ്ങിയവ
11 പുളിങ്കുന്ന്. ആലപ്പുഴ (നെടുമുടി, ചമ്പക്കുളം തകഴി വഴി) 28 17 അംബേദ്ക൪ ചുണ്ട൯ വള്ളം, മങ്കൊമ്പ് ക്ഷേത്രം, മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം, തകഴി/നെടുമുടയിലും വലിയ പാലങ്ങൾ, നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങൾ, പ്രശസ്ത മലയാളസാഹിത്യകാ൯ തകഴി ശിവശങ്കര പ്പിള്ളയുടെ സ്മൃതി മണ്ഡപം തകഴി കടവിൽ നിന്ന് ഏതാണ്ട് 10 മിനിറ്റ് നടപ്പ് ദൂരെ മാത്രം അകലത്തിൽ കാണാവുന്നതാണ്.
10.45 പുളിങ്കുന്ന് ആലപ്പുഴ (നെടുമുടി, ആയിരവേലി വഴി) 20 13 അംബേദ്ക൪ ചുണ്ട൯ വള്ളം, മങ്കൊമ്പ് ക്ഷേത്രം, മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം, നെടുമുടയിലെ വലിയ പാലം, കണ്ണാട്ടുകളരി ക്ഷേത്രം, കൈനകരി വട്ടക്കായൽ, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, ചാവറ ഭവനം,ഹൗസ് ബോട്ടുകൾ തുടങ്ങിയവ.
എടത്വ(ആലപ്പുഴ ജില്ല)
9.30 എടത്വ വേണാട്ടുകാട് 21 12 നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങൾ വെള്ളത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ, മാപ്പിളശ്ശേരി തറവാട്, പ്രസിദ്ധമായ ക്ഷേത്രങ്ങൾ, ചമ്പക്കുളം ചുണ്ട൯ വള്ളം, റിസോ൪ട്ടുകൾ, ഹൗസ്ബോട്ടുകൾ.
10.30 എടത്വ ചമ്പക്കുളം 11 7 പ്രസിദ്ധമായ എടത്വ പള്ളി, ചമ്പക്കുളം പള്ളി, നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങൾ നെൽകൃഷിപ്പാടങ്ങൾ ക്ഷേത്രങ്ങൾ എന്നിവ.
16.30 എടത്വ ആലപ്പുഴ 29 17 ആറുകൾ, തോടുകൾ വിളക്ക് മരങ്ങൾ, വട്ടക്കായലുകൾ, പ്രസിദ്ധമായ ക്ഷേത്രങ്ങൾ /പള്ളികൾ റിസോ൪ട്ടുകൾ നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങൾ ചമ്പക്കുളം ചുണ്ട൯ വള്ളം എന്നിവയും കാണാവുന്നതാണ്.
മുഹമ്മ(ആലപ്പുഴ ജില്ല)
10 മുഹമ്മ കുമരകം 9.6 10 വേമ്പനാട്ടുകായലിന്റെ ഏറ്റവും വീതി കൂടിയ ഭാഗമായ ഇവിടെ ബോട്ട് ഫെറി സ൪വ്വീസായി നടത്തുന്നു. എന്നാൽ കായൽ പരപ്പിൽ കിടക്കുന്ന നീ൪പക്ഷികളേയും, മത്സ്യബന്ധന തൊഴിലാളികളെയും ഇവിടെ കാണുവാ൯ സാധിക്കും. കുമരകം ജെട്ടിയിൽ നിന്നും 3 കിലോമീറ്റ൪ മാത്രം അകലെ പ്രശസ്ത കുമരകം പക്ഷി സങ്കേതവും താജ്ഗ്രൂപ്പിെന്റേ ഹോട്ടലും കാണാം.
ചങ്ങനാശ്ശരി(കോട്ടയം ജില്ല)
9.30 ചങ്ങനാശ്ശേരി ആലപ്പുഴ 32 19 ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള കനാൽ, അതിനരുകുകളിൽ കൃഷിസ്ഥലങ്ങളോടുകൂടിയ ഗ്രാമങ്ങൾ, കാവാലം, കിടങ്ങറ തുടങ്ങിയ ഭാഗത്തെ ചെറിയ ചന്തകൾ കുപ്പപ്പുറം മനോരമ പള്ളി, വേമ്പനാട്ടുകായൽ വലിയ കൃഷിനിലങ്ങൾ തുടങ്ങിയവ.
13 ചങ്ങനാശ്ശേരി ലിസ്സിയോ 17 11 ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള കനാലിന്റെ ഇരുവശങ്ങളിലുമുള്ള ഗ്രാമങ്ങൾ, ചെറിയ ചന്തകൾ, ഹൗസ്ബോട്ടുകൾ , ബോട്ട് ജെട്ടിയോട് ചേ൪ന്നുള്ള ബസ് സ്റ്റോപ്പുകൾ പൗരാണികമായ പള്ളികൾ /ക്ഷേത്രങ്ങൾ തുടങ്ങിയവ.
കോട്ടയം സ്റ്റേഷ൯
6.45 11.30 കോട്ടയം ആലപ്പുഴ 29 18 ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള ചെറിയതോട്, അതിനിരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ വിസ്തൃതമായ കായൽ നിലങ്ങൾ, കായൽ തീരത്തെ ചിത്തിരപ്പളളി ഹോളണ്ട് സ്കീമനുസരിച്ച് കൃഷിചെയ്തുവരുന്ന ആ൪.ബ്ളോക്ക് മേഖല, വേമ്പനാട്ടു കായലിൽ വിവിധ ജോലികളിൽ ഏ൪പ്പെട്ടിരിക്കുന്ന തൊഴിലാളികൾ വിളക്കുമരങ്ങൾ മനോരമ പള്ളി വട്ടക്കായൽ, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം.
13 കോട്ടയം ആലപ്പുഴ 29 18 ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള ചെറിയതോട്, അതിനിരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ വിസ്തൃതമായ കായൽ നിലങ്ങൾ, കായൽ തീരത്തെ ചിത്തിരപ്പളളി ഹോളണ്ട് സ്കീമനുസരിച്ച് കൃഷിചെയ്തുവരുന്ന ആ൪.ബ്ളോക്ക് മേഖല, വേമ്പനാട്ടു കായലിൽ വിവിധ ജോലികളിൽ ഏ൪പ്പെട്ടിരിക്കുന്ന തൊഴിലാളികൾ വിളക്കുമരങ്ങൾ മനോരമ പള്ളി വട്ടക്കായൽ, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം.
15.30 കോട്ടയം ആലപ്പുഴ (ആര്യാട് വഴി) 34 19 ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള ചെറിയതോട്, അതിനിരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ, വിസ്തൃതമായ കായൽ നിലങ്ങൾ, ആ൪ബ്ളോക്കിന്റെ മൂന്ന് വശങ്ങൾ ചുറ്റിയുള്ള ജലയാത്ര,വേമ്പനാട്ട് കായൽ.
17.15 കോട്ടയം ആലപ്പുഴ 29 18 ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള ചെറിയതോട്, അതിനിരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ വിസ്തൃതമായ കായൽ നിലങ്ങൾ, കായൽ തീരത്തെ ചിത്തിരപ്പള്ളി ഹോളണ്ട് സ്കീമനുസരിച്ച് കൃഷിചെയ്തുവരുന്ന ആ൪.ബ്ളോക്ക് മേഖല, വേമ്പനാട്ടുകായലിൽ വിവിധ ജോലികളിൽ ഏ൪പ്പെട്ടിരിക്കുന്ന തൊഴിലാളികൾ വിളക്കുമരങ്ങൾ മനോരമ പള്ളി വട്ടക്കായൽ, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം.
കൊല്ലം സ്റ്റേഷ൯
10 കൊല്ലം സാമ്പ്രാണിക്കോടി 11 6 കെ.റ്റി.ഡി.സി വിനോദസഞ്ചാരകേന്ദ്രം, തേവള്ളി കൊട്ടാരം, തേവള്ളി പാലം, ചീന വലകൾ, അഷ്ടമുടി കായൽ, വീരഭദ്ര ക്ഷേത്രം, മീ൯പിടുത്ത കേന്ദ്രം
11 കൊല്ലം ഗുഹാനന്തപുരം 11 6 വിനോദ സഞ്ചാരകേന്ദ്രം, അഡ്വഞ്ച൪ പാ൪ക്ക്, വിളക്കമ്മയുടെപ്രതിമ, നേവൽബേസ് തുടങ്ങിയവ.
12.30 കൊല്ലം പേഴംതുരുത്ത് 16 16 കാവനാടു ഭാഗത്തെ ചീനവലകൾ, ചെറിയദ്വീപുകൾ, തേവള്ളികൊട്ടാരം, അഷ്ടമുടിക്കായൽ, മണ്ട്രോിദ്വീപ്, അഷ്ടമുടി റിസോ൪ട്ട് തുടങ്ങിയവ.

ഈ വെബ്സൈറ്റിലെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും: സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള സർക്കാർ.


ഈ വെബ്സിറ്റിലെ ഏതൊരു ഉള്ളടക്കത്തിൻറെ അന്വഷണത്തിനും വകുപ്പുമായി ബന്ധപ്പെടുക.


താളുകൾ രൂപകൽപന ചെയ്തതും വികസിപ്പിച്ചതും: രാഷ്ട്രിയ സൂചന വിജ്ഞാന കേന്ദ്രം [രാ സൂ വി കേ]


ഈ താൾ സന്ദർശിച്ചവരുടെ ആകെ എണ്ണം: 609. ഈ വെബ്സൈറ്റ് സന്ദർശിച്ചവരുടെ ആകെ എണ്ണം: 2520563.


ഈ പേജ് അവസാനമായി മാറ്റം വരുത്തിയ സമയം: 16/11/2023 11:58:42.


Language/Font problem?