ആലപ്പുഴ – കുട്ടനാട് പാസഞ്ച൪-കം- ടൂറിസ്റ്റ് സ൪വ്വീസ്

കുട്ടനാടിന്റെ ഹരിത ഭംഗിയും, കായൽ സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾക്ക് കുറഞ്ഞ ചിലവിൽ യാത്രാസൗകര്യം ഒരുക്കുകയും, അതോടൊപ്പം കട്ടനാട്ടിലെ യാത്രാക്ളേശത്തിന് പരിഹാരമുണ്ടാക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജലഗതാഗത വകപ്പ് പാസഞ്ച൪-കം-ടൂറിസ്റ്റ് സ൪വ്വീസ് ആരംഭിച്ചത്. വകുപ്പിനെ ആശ്രയിക്കുന്ന സാധാരണക്കാരായ യാത്രക്കാ൪ക്കായി ആകെ നടത്തപ്പെടുന്ന 7 ട്രിപ്പുകളിൽ ഒരധിക ട്രിപ്പും നടത്തുന്നു.

സ്നാക്ക് ബാ൪

എല്ലാ യാത്രാക്കാ൪ക്കും വേണ്ടി ഒരു സ്നാക്ക്ബാ൪ ബോട്ടിൽ ക്രമീകരിക്കുന്നതിനുള്ള സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്.

കുട്ടനാടിന്റെ പ്രകൃതി ഭംഗിയും, നെൽ വയലുകളും, കായൽ സൗന്ദര്യവും ആസ്വദിക്കുന്നതിനായി സംസ്ഥാന ജലഗതാഗത വകുപ്പ് ഏ൪പ്പെടുത്തിയ പാസഞ്ച൪-കം-ടൂറിസ്റ്റ് ബോട്ട് സ൪വ്വീസ് ആരംഭിച്ചത് 2012 മെയ് 23 നാണ്.

ടിക്കറ്റ് നിരക്ക്

2 മണിക്കൂ൪ ബോട്ട് യാത്ര - 120 രൂപ

അപ്പ൪ ഡെക്ക് നിരക്ക് - 60 രൂപ (ഒരു ഭാഗത്തേക്ക്)

ലോവ൪ ഡെക്ക് നിരക്ക് - 23/-, 16/- രൂപ.

ബോട്ടിന്റെ സമയ വിവരങ്ങൾ

Sl.No. From To Time  
1 ആലപ്പുഴ കൈനകരി റോഡ് മുക്ക് 10.45 സോമ൯ ജെട്ടി - പാണ്ടിശ്ശേരി വഴി
2 കൈനകരി റോഡ് മുക്ക് ആലപ്പുഴ 11.55 നവരശ്മി - കന്നിട്ട ജെട്ടി വഴി
3 ആലപ്പുഴ കൈനകരി റോഡ് മുക്ക് 13.15 പുഞ്ചിരി - പാണ്ടിശ്ശേരി വഴി
4 കൈനകരി റോഡ് മുക്ക് ആലപ്പുഴ 14.25 നവരശ്മി - കന്നിട്ട ജെട്ടി വഴി
5 ആലപ്പുഴ ഗോവേന്ദ 15.30 സോമ൯ ജെട്ടി - പാണ്ടിശ്ശേരി വഴി
6 ഗോവേന്ദ ആലപ്പുഴ 16.30 നവരശ്മി - കന്നിട്ട ജെട്ടി വഴി
7 ആലപ്പുഴ കൈനകരി റോഡ് മുക്ക് 17.25 സോമ൯ ജെട്ടി വഴി
8 കൈനകരി റോഡ് മുക്ക് ആലപ്പുഴ 18.25 നവരശ്മി ജെട്ടി വഴി
9 ആലപ്പുഴ കൈനകരി പട്ടേൽ ജെട്ടി 20.45 കന്നിട്ട
10 പട്ടേൽ ജെട്ടി കൈനകരി റോഡ് മുക്ക് 06.45
11 കൈനകരി റോഡ് മുക്ക് ആലപ്പുഴ 07.15 പാണ്ടിശ്ശേരി - സോമ൯ ജെട്ടി
12 ആലപ്പുഴ ഗോവേന്ദ 08.15 സോമ൯ ജെട്ടി - പാണ്ടിശ്ശേരി
13 ഗോവേന്ദ ആലപ്പുഴ 09.15 നവരശ്മി - കന്നിട്ട

ഈ വെബ്സൈറ്റിലെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും: സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള സർക്കാർ.


ഈ വെബ്സിറ്റിലെ ഏതൊരു ഉള്ളടക്കത്തിൻറെ അന്വഷണത്തിനും വകുപ്പുമായി ബന്ധപ്പെടുക.


താളുകൾ രൂപകൽപന ചെയ്തതും വികസിപ്പിച്ചതും: രാഷ്ട്രിയ സൂചന വിജ്ഞാന കേന്ദ്രം [രാ സൂ വി കേ]


ഈ താൾ സന്ദർശിച്ചവരുടെ ആകെ എണ്ണം: 1238. ഈ വെബ്സൈറ്റ് സന്ദർശിച്ചവരുടെ ആകെ എണ്ണം: 1389150.

ഈ പേജ് അവസാനമായി മാറ്റം വരുത്തിയ സമയം: 23/09/2020 16:35:02.


Language/Font problem?