"സീ-അഷ്ടമുടി " വിനോദസഞ്ചാര ബോട്ട് സര്വ്വീ്സ്

അഷ്ടമുടിക്കായലും, അനുബന്ധ ജലാശയങ്ങളും ഉള്ക്കൊ ളളുന്ന പ്രകൃതി മനോഹാരിത ആസ്വദിച്ചുകൊണ്ട് ഏറ്റവും ആദായകരമായ ടിക്കറ്റ് നിരക്കില്‍ അപ്പര്ഡെ ക്ക് സൗകര്യത്തോടെ സാധാരണയാത്രക്കാര്ക്കും , വിനോദസഞ്ചാരികള്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ടൂറിസ്റ്റ് സര്വ്വീ സ്. 10/03/2023-ല്‍ കൊല്ലം ജില്ലയില്‍ ബഹു.കേരള ധനകാര്യ വകുപ്പ് മന്ത്രി ‘സീ-അഷ്ടമുടി’ എന്ന പേരില്‍ വകുപ്പിന്റെ പുതിയ ടൂറിസ്റ്റ് ബോട്ട് സര്വ്വീകസ് ഉദ്ഘാടനം നിര്വ്വിഹിച്ചു. ആഴ്ചയില്‍ എല്ലാ ദിവസവും സര്വ്വീ സ് നടത്തിക്കൊണ്ട് രാവിലെ 11.30-ന് കൊല്ലം ജില്ലയില്‍ നിന്നും സര്വ്വീപസ് ആരംഭിക്കുന്നു. അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പിലൂടെ ഒരു ഉല്ലാസയാത്ര. സാബ്രാണിക്കോടി, കോയിവിള, മണ്ട്രോ്ത്തുരുത്ത്, കണ്ണന്കാരട്ട് കടവ് പാലം എന്നീ പോയിന്റുകള്‍ കടന്ന് പെരിങ്ങളം, പെരുമണ്പാ്ലം, കാക്കത്തുരുത്ത് എന്നിവിടങ്ങളിലൂടെ തിരിച്ച് സാബ്രാണിക്കോടിയില്‍ എത്തിച്ചേരുന്നു. സാബ്രാണിക്കോടി ദ്വീപില്‍ വിനോദസഞ്ചാരികള്ക്ക്ീ ഒരു മണിക്കൂറോളം സമയം ഉല്ലാസകരമായി ചെലവിടാന്‍ കഴിയും. ബോട്ടു കൗണ്ടറുകളിലൂടെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കേരളാ മാതൃകയില്‍ പരമ്പരാഗത നാടന്‍ ഭക്ഷണവും ലഭ്യമാണ്. ടിക്കറ്റ്, മുകള്‍ ഡെക്കില്‍ 500/-രൂപയും, താഴത്തെ ഡെക്കില്‍ 400/-രൂപയും നിരക്കില്‍ 5 മണിക്കൂറോളം ദൈര്ഘ്യനമുളള ടൂറിസ്റ്റ് സര്വ്വീമസാണിത്. കൂടുതല്‍ അന്വേഷണങ്ങള്ക്കും , ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ദയവായി 9400050390 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ഈ വെബ്സൈറ്റിലെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും: സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള സർക്കാർ.


ഈ വെബ്സിറ്റിലെ ഏതൊരു ഉള്ളടക്കത്തിൻറെ അന്വഷണത്തിനും വകുപ്പുമായി ബന്ധപ്പെടുക.


താളുകൾ രൂപകൽപന ചെയ്തതും വികസിപ്പിച്ചതും: രാഷ്ട്രിയ സൂചന വിജ്ഞാന കേന്ദ്രം [രാ സൂ വി കേ]


ഈ താൾ സന്ദർശിച്ചവരുടെ ആകെ എണ്ണം: 966. ഈ വെബ്സൈറ്റ് സന്ദർശിച്ചവരുടെ ആകെ എണ്ണം: 2752799.


ഈ പേജ് അവസാനമായി മാറ്റം വരുത്തിയ സമയം: 16/11/2023 11:58:43.


Language/Font problem?