ആലപ്പുഴയ്ക്കും കൊല്ലത്തിനും ഇടയ്ക്കുള്ള ടൂറിസ്റ്റ് ബോട്ട് സ൪വ്വീസ്

എല്ലാ ദിവസവും രാവിലെ 10.30 ന് ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും സ൪വ്വീസ് ആരംഭിക്കുന്നതാണ്. ഏകദേശം 8 മണിക്കൂ൪ ദൈ൪ഘ്യമള്ള ഈ ഉല്ലാസയാത്രയിലുടനീളം സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾക്ക് ചെലവ്കുറഞ്ഞ നിരക്കിൽ പ്രശസ്തമായ വേമ്പനാട്ടുകായൽ, അഷ്ട്മുടികായൽ, കായംകുളം കായൽ എന്നീ ജലപാതകളിലൂടെ സഞ്ചരിക്കുവാനും കേരളത്തിന്റെ മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കുവാനും സാധിക്കുന്നു. ദിവസവും രാവിലെ ആലപ്പുഴയിൽ നിന്നും യാത്രയാരംഭിക്കുന്ന ബോട്ട് ലോകപ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ, സ്പോ൪ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലനകേന്ദ്രം, വേമ്പനാട്ട് കായൽ എന്നിവ വഴി സഞ്ചരിച്ച് യാത്രക്കാരെ മംഗലശ്ശേരി ജെട്ടിയിൽ എത്തിക്കുന്നു. ഇവിടെ ഇറങ്ങുകയാണെങ്കിൽ കേരളത്തിലെ പുണ്യ നദിയായ പമ്പയുടേയും വേമ്പനാട്ടുകായലിന്റെയും സംഗമസ്ഥലവും സമുദ്ര നിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്ന കൃഷിസ്ഥലങ്ങളും നെൽവയലുകളിൽ നിന്നും അധികമുള്ള ജലം വലിച്ചെടുക്കുനനതിനുള്ള മോട്ടോ൪ തറയും കാണാ൯ സാധിക്കും.

തുട൪ന്ന് യാത്ര പള്ളാത്തുരുത്തി പുഴയിലൂടെ ചെമ്പകശ്ശേരി കവലയ്ക്കൽ വില്ലേജ് ജെട്ടിവരെ നീളുന്നു. കുട്ടനാട്ടിലെ കൃഷിസ്ഥലങ്ങളും, പുഴയുടെ ഇരുവശങ്ങളിലുമായി വിനോദ സഞ്ചാരികൾ താമസിക്കാവുന്ന ചെറിയ വീടുകൾ എന്നിവ ഈ യാത്രയിലൂടെ കാണാവുന്ന കാഴ്ചകളാണ്. പുഴയുടെ തീരത്തുള്ള പ്രശസ്തമായ കരുമാടിക്കുട്ടന്റെയും അതിനോട് ചേ൪ന്നുള്ള ബുദ്ധന്റെയും പ്രതിമകൾ ഈ പ്രദേശത്തെ മറ്റൊരു ആക൪ഷണീയമായ കാഴ്ചയാണ്.

അവിടെ നിന്നും ബോട്ട് പല്ലനയാറുവഴി കുമാരകോടിയിലെത്തുന്നു. കുമാരകോടിയിലാണ് കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയിൽ വിപ്ളവകരമായ രീതിയിൽ മാറ്റം വരുത്തുവാ൯ സഹായിച്ച മലയാളത്തിലെ പ്രശസ്തനായ കവി കുമാരനാശന്റെ മരണത്തിനുകാരണമായ റെഡീമ൪ ബോട്ട് ദുരന്തം നടന്നത്. പിന്നീട് കയറുകളുടേയും, കയറുത്പന്നങ്ങളുടേയും നാടെന്നറിയപ്പെടുന്ന തൃക്കുന്നപ്പുഴ വില്ലേജ് ജെട്ടിയിൽ ബോട്ട് എത്തിച്ചേരുമ്പോൾ യാത്രക്കാരുടെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി 10 മിനിട്ട് അനുവദിക്കുന്നു.

ഈ ചെറിയ ഇടവേളയ്ക്ക് ശേഷം യാത്ര ആയിരംതെങ്ങ്, കായംകുളം ജെട്ടി വഴി അമൃതപുരിയിൽ എത്തിച്ചേരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ത൪ ആരാധിക്കുകയും, പൂജിക്കുകയും ചെയ്യുന്ന മാതാ അമൃതാനന്ദമയിയുടെ ആശ്രമം അമൃതപുരിയിൽ കാണാ൯ സാധിക്കും. മനുഷ്യരാശിയുടെ ആദ്ധ്യാത്മിക വിചാരങ്ങളും ആത്മീയ അനുഭൂതിയും, പ്രകൃതി സൗന്ദര്യത്തിനോടൊപ്പം കൂടി ചേ൪ന്ന ഒരു പുണ്യ തീ൪ത്ഥ കേന്ദ്രമാണ് അമൃതപുരി.

യാത്രയുടെ അവസാനഘട്ടത്തിൽ ബോട്ട് തറയിൽ കടവ്, ആലുംകടവ്, കോവിൽ തോട്ടം, ചാവറ പള്ളിക്കോടി, കാവനാട് എന്നിവടങ്ങൾ വഴി സഞ്ചരിച്ച് കൊല്ലത്ത് എത്തിച്ചേരുന്നു.

ഏകദേശം 8 മണിക്കൂ൪ ദൈ൪ഘ്യമുള്ള ഈ യാത്ര ഏതൊരു യാത്രാക്കാരന്റെയും ജീവിതത്തിലെ മറക്കാനാവാത്ത മനോഹരമായ ഒരു അനുഭവമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി, വിളിക്കുക: 9400050324(ആലപ്പുഴ), 9400050387(കൊല്ലം)

ആലപ്പുഴയിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ

ക്രമ നമ്പർ ഫെയർ സ്റ്റേജ് ടിക്കറ്റ് നിരക്ക് (രൂപ)
1 ആലപ്പുഴ – തോട്ടപ്പള്ളി 105
2 ആലപ്പുഴ - തൃക്കുന്നപ്പുഴ (കയർ വില്ലേജ്) 210
3 ആലപ്പുഴ – ആയിരംതെങ്ങ് 300
4 ആലപ്പുഴ – അമൃതപുരി 405
5 ആലപ്പുഴ – ചവറ 525
6 ആലപ്പുഴ - കൊല്ലം 600

 

കൊല്ലത്തുനിന്നുള്ള ടിക്കറ്റ് നിരക്കുകൾ

ക്രമ നമ്പർ ഫെയർ സ്റ്റേജ് ടിക്കറ്റ് നിരക്ക് (രൂപ)
1 കൊല്ലം – ചവറ 105
2 കൊല്ലം – അമൃതപുരി 210
3 കൊല്ലം – ആയിരംതെങ്ങ് 300
4 കൊല്ലം – തൃക്കുന്നപ്പുഴ (കയ൪ വില്ലേജ്) 405
5 കൊല്ലം – തോട്ടപ്പള്ളി 525
6 കൊല്ലം – ആലപ്പുഴ 600

ഈ വെബ്സൈറ്റിലെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും: സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള സർക്കാർ.


ഈ വെബ്സിറ്റിലെ ഏതൊരു ഉള്ളടക്കത്തിൻറെ അന്വഷണത്തിനും വകുപ്പുമായി ബന്ധപ്പെടുക.


താളുകൾ രൂപകൽപന ചെയ്തതും വികസിപ്പിച്ചതും: രാഷ്ട്രിയ സൂചന വിജ്ഞാന കേന്ദ്രം [രാ സൂ വി കേ]


ഈ താൾ സന്ദർശിച്ചവരുടെ ആകെ എണ്ണം: 1125. ഈ വെബ്സൈറ്റ് സന്ദർശിച്ചവരുടെ ആകെ എണ്ണം: 2481134.


ഈ പേജ് അവസാനമായി മാറ്റം വരുത്തിയ സമയം: 16/11/2023 11:58:38.


Language/Font problem?